ഒടിയന്‍ : വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് ഉത്തരവ്

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കുമാണ് നിര്‍ദേശം. ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നാളെയാണാ ഒടിയന്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ ലാല്‍ ആരാധകരും മറ്റ് സിനിമാ പ്രേമികളും കാത്തിരിന്ന ദിവസമാണ് നാളെ.
ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാവും ഒടിയന്‍. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്തിമ സ്‌ക്രീന്‍ കൗണ്ട് എത്രയെന്ന് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക

pathram:
Leave a Comment