പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പൃഥി ഞെട്ടി

പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഞെട്ടിയിരിക്കുകയാണ് പൃഥിരാജ്. നവമാധ്യമങ്ങളില്‍ സജീവമായ നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സംഭവം ആരാധകരെ അറിയിച്ചത്. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ച് ഭക്ഷണം കഴിക്കാനായിച്ചെന്നതാണ് പൃഥ്വിരാജ്. ഹോട്ടലില്‍ അദ്ദേഹത്തെ വരവേറ്റത് അഞ്ജലി മേനോന്‍ ചിത്രം കൂടെയുടെ ഒരാരാധകനാണ്.
പൃഥിയുടെ കുറിപ്പ് ഇങ്ങനെ:
”പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്.അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു’

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7