റിലീസിന് മുമ്പേ റെക്കോഡുകള്‍ തകര്‍ത്ത് ഒടിയന്‍: ചിത്രം 14ന് തിയ്യേറ്ററുകളിലേയ്ക്ക്

സിനിമാ പ്രമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ ലാല്‍ ശ്രീകുമാര്‍ മേനോന്‍ കട്ടൂകെട്ടില്‍ ഇറങ്ങുന്ന ഒടിയന്‍. മലയാള സിനിമയിലെ എല്ലാ റെക്കോഡുകള്‍ തകര്‍ക്കാനൊരുങ്ങുകയാണ് ഒടിയനിലൂടെ മോഹന്‍ലാല്‍. പുലിമുരുകന്‍ നേടിയ റെക്കോഡുകള്‍ ഒടിയന്‍ മറികടക്കുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ. മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും അത്ഭുതകരമായി മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. രജനി ശങ്കര്‍ ചിത്രം 2.0യ്ക്ക് മുകളില്‍ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത് എന്നും അദ്ദേഹം പറയുന്നു. ചിത്രത്തിനായി വലിയ അധ്വാനമാണ് മോഹന്‍ലാലും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അനുഭവിച്ചത്. ‘ഒടിയനു ശേഷം മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുക’ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
അതേസമയം, റിലീസിന് മുമ്പ് തന്നെ റെക്കോഡുകള്‍ ഭേദിക്കുകയാണ് ചിത്രം. ജര്‍മ്മനിയില്‍ ഫാന്‍സ് ഷോയുമായാണ് ഒടിയന്‍ എത്തുന്നത്. ഇതിനു പുറമെ പോളണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഉക്രൈന്‍ ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് എ, യു കെ, ഇറ്റലി എന്നിവിടങ്ങളിലും ഒടിയന്‍ എത്തും. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

pathram:
Related Post
Leave a Comment