മണ്ഡലകാലം: നാലാം ദിവസവും ശബരിമലയില്‍ ഭക്തജനതിരക്കില്ല

പമ്പ: മണ്ഡലകാലത്തിന്റെ നാലാം ദിവസവും ശബരിമലയില്‍ ഭക്തജനതിരക്കില്ല. നടപ്പന്തലില്‍ നിരയില്ല. മല കയറി വരുന്നവര്‍ക്കു നേരിട്ടു പതിനെട്ടാംപടികയറാം. ദര്‍ശനത്തിനും തിരക്കില്‍. 8000 പേര്‍ മാത്രമാണ് ആദ്യ നാലുമണിക്കൂറില്‍ മലകയറിയത്. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം പേര്‍ മലകയറിയിരുന്നു. അതേസമയം, കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍ – പമ്പ ബസുകള്‍ സര്‍വീസ് നിര്‍ത്തി. 310 ബസുകളില്‍ 50 എണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. 10 ഇലക്ട്രിക് ബസുകളില്‍ സര്‍വീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവാണ് തിരിച്ചടിയായത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ 21ന് ശബരിമല സന്ദര്‍ശിക്കും. ബിജെപി എംപിമാരായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്നു ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവര്‍ നിലയ്ക്കലിലെത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. പമ്പയും സന്നിധാനവും എംപിമാര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്തും. മനുഷ്യാവകാശ കമ്മിഷനും ഇന്ന് ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം

Similar Articles

Comments

Advertismentspot_img

Most Popular