വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു

തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം. സംഘം ചുവപ്പ് ചായമടിച്ചുവെന്ന് പരാതി. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം. സി.പി.എം. പ്രവര്‍ത്തകര്‍ ബലമായി ചായമടിച്ചതായാണ് പരാതി. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

pathram:
Related Post
Leave a Comment