ശബരമിലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരമിലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു. നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കോടതി ചോദിച്ചു.
മാധ്യമങ്ങള്‍ക്ക് പോലീസിന്റെ നിയന്ത്രണമില്ലെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ കുറച്ച് സമയത്തേക്ക് മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പോലീസ് കോടതിയില്‍ മറുപടി നല്‍കി. ഇപ്പോള്‍ ആര്‍ക്കും നിയമന്ത്രണമില്ലെന്നും പോലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാറിനോട് കോടതി അറിയിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment