മസിലളിയന്റെ മസിലിന്റെ ഗുണം പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു ; കൈയടിച്ച് സോഷ്യല്‍ മീഡിയ

പാലക്കാട്: മസിലളിയന്റെ മരണമാസ് പെഫോമന്‍സ്..കയ്യടിച്ച് സോഷ്യല്‍ മീഡിയ. സിനിമയല്‍ തന്റെതായി ഒരു ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി മാറി.
ഇപ്പോഴിതാ ആ മസിലിന്റെ ഗുണം എന്തെന്ന് പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം അലയടിച്ചുയര്‍ന്നു. താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാല്‍ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചത്. ഏവരും നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular