രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍

ചെന്നൈ: രോഹിത്ത് ശര്‍മ്മയെ ചെന്നൈയില്‍ കാത്തിരിക്കുന്നത് ഓരുപിടി റെക്കോര്‍ഡുകള്‍. ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇറങ്ങുന്‌പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇന്ത്യക്കായി ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലക്‌നോവില്‍ വിരാട് കോലിയില്‍ നിന്ന് സ്വന്തമാക്കിയ രോഹിത്തിന് ട്വന്റി-20യിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാവാനുള്ള സുവര്‍ണാവസരമാണ് ചെന്നൈയില്‍.കൂടാതെ
ട്വന്റി-20യിലെ 79 ഇന്നിംഗ്‌സുകളില്‍ നിന്നായി 33.89 റണ്‍സ് ശരാശരിയില്‍ 2203 റണ്‍സുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്തിപ്പോള്‍. 2271 റണ്‍സെടുത്ത ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രോഹിത്തിന് മുന്നിലുള്ളത്. ചെന്നൈയില്‍ 69 റണ്‍സ് കൂടി നേടാനായാല്‍ ഗപ്ടിലിനെ മറികടന്ന് രോഹിത്തിന് ഈ റെക്കോര്‍ഡ് സ്വന്തമാക്കാം.
റണ്‍സിന്റെ മാത്രമല്ല സിക്സറുകളുടെ റെക്കോര്‍ഡും രോഹിത്തിനെ ചെന്നൈയില്‍ കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടിട്വന്റിയില്‍ 100 സിക്സറുകളെന്ന റെക്കോഡിന് തൊട്ടടുത്താണ് അദ്ദേഹം. 96 സിക്സറുകള്‍ രോഹിത് ഇതുവരെ നേടിയിട്ടുണ്ട്. ഇനി നാലെണ്ണം കൂടി നേടിയാല്‍ ഹിറ്റ്മാന്‍ സിക്സറുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കും.
എട്ടു സിക്‌സറുകള്‍ നേടിയാല്‍ അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോഡാണ് രോഹിത്തിന് സ്വന്തമാകും. 103 സിക്‌സറുകള്‍ വീതമുള്ള മാര്‍ട്ടിന്‍ ഗപ്ടിലും ക്രിസ് ഗെയ്ലുമാണ് ഈ പട്ടികയില്‍ മുന്നില്‍

Similar Articles

Comments

Advertismentspot_img

Most Popular