ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഇല്ല; നടിമാരെന്ന് വീണ്ടും എടുത്തു വിളിച്ച് മോഹന്‍ലാല്‍; വനിതകളുടെ പ്രശ്‌നം തീര്‍ക്കാന്‍ കെപിഎസി ലളിതയും സംഘവും

കൊച്ചി: നടന്‍ ദീലീപ് എം.എം.എം.എയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍. ദീലീപില്‍ നിന്ന് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. രാജി സ്വീകരിച്ചതായും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്ലബിള്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാര്‍ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഉണ്ടോ എന്ന ചോദ്യവുമായാണ് കഴിഞ്ഞ ദിവസം wcc അംഗങ്ങള്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെട്ടു, സ്വീകരിച്ചു, രാജിക്കത്ത് ഇപ്പോള്‍ കൈവശമുണ്ട്
പ്രളയം വന്നതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ വൈകിയത്
രാജിവെച്ചു പോയവരെ തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായാണ്
പ്രസിഡന്റില്‍ നിന്ന് മോഹന്‍ലാല്‍ എന്ന വിഷയത്തിലേക്ക് മാറി, അത് തനിക്ക് വ്യക്തിപരമായി വിഷമമുണ്ടാക്കി
സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു ബോഡി ഉണ്ടാക്കിയിട്ടുണ്ട്. കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് അംഗങ്ങള്‍
രാജിവെച്ചാല്‍ വീണ്ടും ആപ്ലിക്കേഷന്‍ തരണം, സ്വീകരിക്കുമോ ഇല്ലയോ എന്നത് അപ്പോഴാണ്.
ഡബ്‌ള്യൂ സി സിക്ക് ഗൂഢ ഉദ്ദേശമുണ്ടെന്ന് വ്യക്തിപരമായി വിശ്വസിക്കുന്നു- സിദ്ദിഖ്.
മീ ടു ആരോപണത്തില്‍ കുടുങ്ങിയ അലന്‍സിയറോട് വിശദീകരണം തേടും
മുകേഷിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷിക്കും. വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലെ ഭിന്നത കാര്യമായി എടുക്കേണ്ടതില്ലെന്ന് ജഗദീഷ്. താനും സിദ്ദിഖും തമ്മില്‍ മുമ്പും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും ജഗദീഷ്.

pathram:
Leave a Comment