17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്ന് രേവതി പറഞ്ഞു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല. രാത്രിയില്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ തട്ടിയതില്‍ പേടിച്ച് തന്റെ അരികില്‍ വന്നതാണ്. 26 വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും പ്രസക്തമായതിനാല്‍ സൂചിപ്പിച്ചതാണെന്ന് രേവതി പറഞ്ഞു.
ഡബ്ല്യൂസിസി അംഗങ്ങള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

17കാരി രാത്രി മുറിയുടെ വാതില്‍ തട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന്‌ എന്നോട് ആവശ്യപ്പെട്ടു; രേവതിയുടെ വെളിപ്പെടുത്തല്‍; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു ; അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് നടിമാര്‍

നടിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി; മോഹന്‍ലാല്‍ പറയുന്നത് കേട്ട് തലകുലുക്കി നിന്ന മാധ്യമപ്രവര്‍ത്തകര്‍ നടിമാരോട് സ്വീകരിച്ച നിലപാടിലും വിമര്‍ശനം; ‘കൂടുതല്‍ ബോറന്മാര്‍ ഞങ്ങളുടെ കൂട്ടത്തില്‍’

pathram:
Related Post
Leave a Comment