അറിയാം പപ്പായയുടെ ആരോഗ്യഗുണങ്ങള്‍

പപ്പായ നിശാരക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് പപ്പായ എന്നു തന്നെ പറയാം. പപ്പായയുടെ ഗുണങ്ങളെ കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് ഒരു സത്യം. ഏത് അസുഖത്തിനും നല്ലൊരു മരുന്നാണ് പപ്പായ. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
പപ്പായയിലെ ആന്‍ഡിഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായയ്ക്ക്ു കഴിയും.

പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം.

പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ?ഗുണം ചെയ്യും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ ‘എ’ പപ്പായയില്‍ ധാരാളമുണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക.ചര്‍മ്മം തിളങ്ങാന്‍ പപ്പായ നല്ലതാണ്.
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും.
പപ്പായ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പപ്പായ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular