മണിയുടെ മരണത്തെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ട്!!! വിനയന്‍

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍. വിവാദങ്ങളെ ഭയമില്ലെന്നും വിനയന്‍ പറഞ്ഞു. മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ഥലമായിരുന്നു പാടി. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണെന്നും വിനയന്‍ വെളിപ്പെടുത്തി.

മണിയുടെ മരണത്തില്‍ ദുരൂഹത മാറിയിട്ടില്ല. സി.ബി.ഐ അന്വേഷണം നടക്കുകയാണ്. മണിയുടെ മരണത്തില്‍ തനിക്ക് മനസിലായ കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ എന്നും വിനയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങളെ ഭയക്കുന്നില്ല. ആരെങ്കിലും വിവാദമുണ്ടാക്കിയാല്‍ അപ്പോള്‍ മറുപടി കൊടുക്കും. വിവാദമുണ്ടക്കാനായി എടുത്ത സിനിമയല്ല ഇതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

മിനിസ്‌ക്രീന്‍ താരം രാജാമണിയാണ് കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, ജോജു ജോര്‍ജ്, ടിനി ടോം, കൊച്ചുപ്രേമന്‍ തുങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കുന്നു.

pathram desk 1:
Related Post
Leave a Comment