യാഥാസ്ഥിതിക കുടുംബങ്ങളെ പുതിയ നിയമം ശിഥിലമാക്കും; സുപ്രീം കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധി ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വാഗതാര്‍ഹമാണെങ്കിലും വിധിയില്‍ ആശങ്കയുണ്ടെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഏറെയും യാഥാസ്ഥിതിക കുടുംബങ്ങളുള്ള കേരളത്തില്‍ പുതിയനിയമം കുടുംബങ്ങളെ ശിഥിലമാക്കുമോ എന്നാണ് ആശങ്കയെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ അന്തസില്ലാത്തവരും കുറ്റക്കാരുമായിട്ടായിരുന്നു 497-ാം വകുപ്പ് നോക്കിക്കണ്ടിരുന്നത്. പുതിയ നിയമത്തിലൂടെ അതിനു മാറ്റംവരികയാണെന്നും വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment