ഞാനൊരു ഭാര്യയല്ല.. എനിക്കൊരു ഭര്‍ത്താവുമില്ല.. എന്നെ വിട്ടേക്കു…. പ്ലീസ്; സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം എഴുതി അറിയിച്ചത്.

വിധിയെക്കുറിച്ച് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. വിധിയെ കുറിച്ച് പഠിച്ചിട്ടില്ല, കോടതിയില്‍ കേസുകളുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് താനെന്നും സംഗീത ലക്ഷ്മണ കുറിച്ചു. ഭാര്യ ഭര്‍ത്താക്കന്മാരെ കുറിച്ചുള്ള ഈ വിധിയില്‍ അഭിപ്രായം പറയാന്‍ താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ലെന്നും സംഗീത ലക്ഷ്മണ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഒരു അറിയിപ്പ്.

ഞാന്‍ കോടതിയിലാണ്. ഇന്നത്തെ കേസുകളുടെ പ്രസവവേദനയിലുമാണ് ഞാന്‍. വാര്‍ത്താ ചാനലുകളില്‍ നിന്നുള്ള വിളികള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ സംബന്ധിക്കുന്ന ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട് പോലും സുപ്രീം കോടതി. അതിനെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ അറിയണം. ഞാന്‍ അത് പറയണം. എന്ന്.
അത് ഇത്…

സുപ്രീം കോടതിയുടെ ഇപ്പറഞ്ഞ സുപ്രധാനവിധി ഞാന്‍ കണ്ടില്ല. വായിച്ചില്ല. അതിനാല്‍ ആ വിധി പഠിച്ച് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല. ഞാനൊരു ഭാര്യയല്ല. എനിക്കൊരു ഭര്‍ത്താവുമില്ല. പോരാത്തതിന് നേരത്തെ പറഞ്ഞ പ്രസവവേദനയിലുമാണ്.
എന്നെ വിട്ടേക്കു…. പ്ലീസ്.

pathram desk 1:
Leave a Comment