ആ വോയിസ് ക്ലിപ്പിന് ഇനി പ്രസക്തിയില്ല; അതില്‍ സൂചിപ്പിച്ച സര്‍ജറി കഴിഞ്ഞു, ബാലഭാസ്‌കറിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിധു പ്രതാപ്

തിരുവനന്തപുരം: അപകടംപറ്റി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അവസ്ഥ പറഞ്ഞ് താന്‍ അയച്ച വോയ്സ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിന് ഇനി പ്രസക്തിയില്ലെന്ന് ഗായകന്‍ വിധു പ്രതാപ്. ഫെയ്സ്ബുക്ക് ലൈവിലൂടെ വന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതില്‍ സൂചിപ്പിച്ചിരിക്കുന്ന സര്‍ജറി കഴിഞ്ഞു. ബാലാഭാസ്‌കര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ഫെയ്സ്ബുക്ക് ലൈവില്‍ വന്ന വിധു പ്രതാപ് വ്യക്തമാക്കി. ബാലഭാസ്‌കറിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഗായകന്‍ വിധു പ്രതാപ് അഭ്യര്‍ത്ഥിച്ചു

വിധു പ്രതാപിന്റെ വാക്കുകള്‍:

അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്. നിരവധി ഗ്രൂപ്പുകളില്‍ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേര്‍ ചോദിക്കുന്നു.

ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതില്‍ പറഞ്ഞ സര്‍ജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്. നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാര്‍ഥനയാണ് വേണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular