കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരെയെല്ലാം നാട്ടുകാര്‍ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് മാറാടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ബൈക്ക് എം.സി റോഡില്‍വച്ച് ബസിനടിയിലേക്ക് ഇടിച്ചുകയറി. ബസിനടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഇന്ധന ടാങ്കില്‍നിന്ന് ഡീസല്‍ ചോര്‍ന്നതോടെ ബസ് പൂര്‍ണമായും കത്തിനശിച്ചു. സീറ്റുകള്‍ക്ക് തീ പിടിച്ചതാണ് തീ പടരാനിടയായത്. തീ പടരും മുന്‍പ് നാട്ടുകാര്‍ യാത്രക്കാരെ ബസില്‍നിന്ന് പുറത്തിറക്കി. സ്ഥലത്തെത്തിയ അഗ്‌നിശമന സേന ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കും മുമ്പ് തീ കെടുത്തി.

pathram:
Related Post
Leave a Comment