ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഉച്ചമുതല്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പോലീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിഷപ്പിനെ പോലീസ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരിക്കും ബിഷപ്പിന്റെ വൈദ്യപരിശോധന നടത്തുക. അതേസമയം, കേസില്‍ നിര്‍ണായകമായ ലൈംഗികശേഷി പരിശോധന എന്നു നടത്തുമെന്ന് വ്യക്തമല്ല.

ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ മൊഴികളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ബിഷപ്പ് കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പോലീസ് സംഘം ശക്തമായ തെളിവുകള്‍ നിരത്തി കുടുക്കുകയായിരുന്നു.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ നടത്തിയ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 84-ാം ദിവസമാണ് അറസ്റ്റ് നടക്കുന്നത്.

pathram desk 2:
Leave a Comment