ലൈസന്‍സ് ഇനി കൈയ്യില്‍വെക്കേണ്ട, മൊബൈലില്‍ മതി

കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ക്ക് കാണിക്കണമെന്ന് നിര്‍ബന്ധമില്ലന്ന് കേരള പോലീസ്. ഡിജിലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതല്‍ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോലീസ് മുഖേന പുറപ്പെടുവിച്ചു.

പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കറിലെ രേഖകള്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലാര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.

നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനയ്ക്കായി നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1998, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പറയുന്നത്. എന്നാല്‍ ഐടി ആക്ട് പ്രകാരം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിജിലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ പതിപ്പുകള്‍ പരിശോധനാസമയത്ത് കാണിച്ചാല്‍ മതി.

pathram desk 2:
Leave a Comment