രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച മോദി കള്ളന്‍,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

ഉദയ്പൂര്‍: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് സ്വയം അവരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ദുര്‍ഗാര്‍പൂറിലെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.റാഫേല്‍ സംബന്ധിച്ച വിവാദങ്ങള്‍ക്ക് മോദി മൗനം പാലിക്കുകയാണ്. രാജ്യം തന്നെ നരേന്ദ്രമോദി കള്ളനാണെന്ന് വിളിച്ചു പറയുകയാണ്. ഇതു വരെ ഒരു വിമാനം നിര്‍മ്മിക്കാത്ത അംബാനിക്കാണ് മോദി റാഫേല്‍ ഇടപാട് മറിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

ചൈനയില്‍ 24 മണിക്കൂര്‍ ഇടപെട്ട് 50,000 ആളുകള്‍ക്ക് ജോലി ലഭിക്കുന്നു.ഓരോ 24 മണിക്കൂറിലും തൊഴില്‍ അവസരങ്ങള്‍ അവിടെ ഉണ്ടാകുന്നു. ഇത് രാജസ്ഥാനിലും നടപ്പാക്കുമെന്ന് രാഹുല്‍ ഉറപ്പു നല്‍കി.

നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് രാഹുലിന്റെ റാലി. രാഹുലിന്റെ തുടര്‍ച്ചയായ രണ്ടാം രാജസ്ഥാന്‍ സന്ദര്‍ശനമാണിത്. ഓഗസ്റ്റ് 11 ന് ജയ്പൂരിലും രാഹുല്‍ റാലി നടത്തിയിരിന്നു.

pathram desk 2:
Related Post
Leave a Comment