അഡാറ് ലൗവിലെ പുതിയ പാട്ടിന് അണ്‍ലൈക്ക് പെരുമഴ

ഒമര്‍ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനമെത്തി. ”എടി പെണ്ണേ ഫ്രീക്ക് പെണ്ണേ..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മാണിക്യമലരായ പൂവി എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ഇത് ഇറങ്ങി ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതിയ ഗാനം ഇറക്കുന്നത്. എന്നാല്‍ ഗാനം ഇറക്കി മണിക്കൂറിനകം യൂട്യൂബില്‍ 20,000 അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്. നാലായിരം ലൈക്കുകളാണ് ഇതുവരെ ഗാനത്തിന് ലഭിച്ചത്.

വരികള്‍ മനസ്സിലാവുന്നില്ലെന്നും തട്ടിക്കൂട്ടിയ വരികളാണ് ഉപയോഗിച്ചതെന്നുമാണ് പരാതി. ഇംഗ്ലീഷ്-മലയാളം കൂട്ടിച്ചേര്‍ത്താണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ തെലുഗ് ചിത്രങ്ങളെ പോലെ നിറംവാരി വിതറല്‍ മാത്രമാണ് പാട്ടിലുളളതെന്നും ചിലര്‍ കമന്റ് ചെയ്തു. ‘വയലാര്‍ എഴുതുമോ ഇത് പോലെ’ എന്ന് പറഞ്ഞ് കളിയാക്കിയവരും ഉണ്ട്.

pathram desk 2:
Related Post
Leave a Comment