വിലകുറഞ്ഞില്ലെങ്കിലും; പണം ചെലവാക്കിയിട്ടുണ്ട്..!!! ജിഎസ്ടി പരസ്യത്തിന് ചെലവിട്ടത് 132 കോടി

ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍
ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ . വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കുന്നത്.
അച്ചടി മാധ്യമത്തില്‍ പരസ്യം നല്‍കുന്നതിനായി 1,26,93,97.121 രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ഇലക്ട്രോണിക് മാധ്യമത്തില്‍ പരസ്യം നല്‍കാന്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ മീഡിയയ്ക്കായി 5,44,35,502 രൂപയും ചെലവഴിച്ചു. പരസ്യത്തിനും ബോധവത്കരണ കാമ്പയിനുമാണ് ഇത്രയും തുക ചെലവഴിച്ചതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment