ട്വിറ്ററും ഫേസ്ബുക്കും വേണം; 15,000 ലൈക്കും ഫോളോവേഴ്‌സും ഉണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥിയാകാം; കോണ്‍ഗ്രസിന്റെ പുതിയ നിബന്ധനകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഈ വര്‍ഷമൊടുവില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള ഒരുക്കത്തിലാണ് പ്രധാനപാര്‍ട്ടികളെല്ലാം. ഇത്തവണ കോണ്‍ഗ്രസും മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്തുതിപാഠകര്‍ക്കും തട്ടിപ്പുകാര്‍ക്കും ഇക്കുറി മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കില്ല. മറിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം.

ഇതിന്റെ ഭാഗമായി ട്വിറ്ററും, ഫെയ്‌സ് ബുക്കും പോലുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നേതാക്കള്‍ക്ക നിര്‍ബന്ധമാക്കിയിരുന്നു. ഫെയ്‌സ് ബുക്കില്‍ ചുരുങ്ങിയത് 15,000 ലൈക്കുകളെങ്കിലും ഉണ്ടെങ്കിലേ സ്ഥാനാര്‍ഥിത്വം കിട്ടു എന്നു ചുരുക്കം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്‌സ് എങ്കിലും വേണം.

കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റിട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ 15 ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ വിശദവിവരം പാര്‍ട്ടിക്ക് കൈമാറണം. ഇതോടെ കോണ്‍ഗ്രസും പ്രധാന എതിരാളികളായ ബിജെപിയും സൈബര്‍ പോരാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്ത് തുടങ്ങി. ബിജെപി യ്ക്ക് 65000 മാണ് പോരാളികളുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് ഇത് 4000 മാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment