കൊച്ചി:സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കെതിരെ ട്രോളുമായി നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുവെന്ന് ജോയി മാത്യു പരിഹസിച്ചു. തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭാ സാമാജികര്‍ക്ക് താന്‍ നല്‍കാമെന്നും ജോയി മാത്യു ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ. നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ്ഗില്‍ ,കസ്തൂരി രംഗന് എന്നൊക്ക വച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്കാന് ഞാന്‍ തയ്യാറാണ് . (ആവശ്യക്കാരന്റെ പേര് ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം ) നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ ‘.
Leave a Comment