ചടങ്ങുകള്‍ക്ക് വെല്‍ക്കം ഡ്രിങ്കും ഐസ്‌ക്രീമും വേണ്ട!!! മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇതുമൂലം മാറ്റിവെച്ച ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. എന്നാല്‍ ചടങ്ങുകളില്‍ വിളമ്പുന്ന വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം തുടങ്ങിയ വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിപാലനവും മുന്‍നിര്‍ത്തി വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം , സാലഡ്, തുടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുത് എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. കൂടാതെ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് മാത്രമെ ഭക്ഷണം വിതരണം ചെയ്യുന്ന പാത്രങ്ങളും പാകം ചെയ്യുന്ന പാത്രങ്ങളും കഴുകാന്‍ പാടുള്ളു. പച്ചക്കറികളും പഴങ്ങളും ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കഴുകിയ ശേഷമെ ഉപയോഗിക്കാവൂ തുടങ്ങീ നിരവധി നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം. കൂള്‍ ഡ്രിങ്ക്സിന് പകരം തിളപ്പിച്ചാറിയ വെള്ളം മാത്രമെ വിതരണം ചെയ്യവൂ, ഉപയോഗിക്കുന്ന വെള്ളം അംഗീകൃത കമ്പനികളുടെതു മാത്രമെ ആകാവൂയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കൂടാതെ അച്ചാര്‍, തൈര്, എന്നിവ ഗുണനിലവാരം ഉള്ളതാണെന്ന് വിതരണക്കാര്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

pathram desk 1:
Leave a Comment