700 കോടിയുടെ യുഎഇ സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തും:അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: യു.എ.ഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി, ധനസഹായത്തിന്റെ ആദ്യ ഗഡുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതം നേരിടാന്‍ കേരളത്തിന് 700 കോടി ഇന്ത്യന്‍ രൂപയായിരുന്നു യു.എ.ഇ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയം കാരണം ഇപ്പോള്‍ ഈ സഹായം കേരളത്തിന് ലഭിക്കാതിരിക്കുന്ന നിലയിലാണ്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment