കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം വിളമ്പുന്ന ഈ ബോളിവുഡ് താരത്തെ ആരെങ്കിലും അറിഞ്ഞോ, എന്നാല്‍ ഈ വീഡിയോ കണ്ടു നോക്ക്

കൊച്ചി:പ്രളയത്തിലാഴ്ന്ന കേരളത്തില്‍ സ്‌നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കളയില്‍ ബോളിവുഡ് താരവും. താന്‍ സ്ഥിരമായി സഹകരിക്കുന്ന ലാങ്‌റില്‍ പങ്കു ചേരാന്‍ മുബൈയില്‍ നിന്നും എത്തിയ താരം, കൊച്ചി തേവരയിലെ ഗുരുദ്വാര പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. തന്റെ ആരാധകര്‍ക്കായി ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് രണ്‍ദീപ് ഹൂഡ.

യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സിഖ് സംഘടനയുടെ വോളന്റിയര്‍മാരാണ് ദുരന്തത്തിനിരയായ മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനായി കൊച്ചിയിലെത്തിയത്.

കൊച്ചിയില്‍ കഴിഞ്ഞ വെളളിയാഴ്ചയോടെ എത്തിയ വോളന്റിയര്‍മാര്‍ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയില്‍ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്.? ഇവിടെ ആരംഭിച്ച റിലീഫ് ക്യാമ്പില്‍ മൂവായിരം പേര്‍ക്കുളള ഭക്ഷണം തയ്യാറാക്കി നല്‍കുന്നു.

നാടകനടനായിരുന്ന രണ്‍ദീപ് ഹൂഡയെ സിനിമയിലേക്ക് എത്തിക്കുന്നത് മീരാ നായരാണ്, ‘മോണ്‍സൂണ്‍ വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ. ‘ഒന്‍സ് അപോന്‍ എ ടൈം ഇന്‍ മുംബൈ’, ‘ജന്നത്’, ‘സാഹെബ്, ബീവി ഓര്‍ ഗാംഗ്സ്റ്റര്‍’, ‘ജിസം 2’, ‘സരബ്ജീത്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സ്‌പോര്‍ട്‌സ്, പത്രപ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയിലും സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് റോഹ്തക് സ്വദേശിയായ ഈ നാല്‍പത്തിരണ്ടുകാരന്‍.

pathram desk 2:
Related Post
Leave a Comment