ചെന്നൈയില്‍നിന്നും വരുന്ന വഴിക്കാണ് അത് സംഭവിച്ചത്‌; തന്നെയും കുടുംബത്തേയും രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയറാം

പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ പെട്ട് പോയ തന്നെയും കുടുംബത്തിനെയും രക്ഷിച്ച കേരള പോലീസിന് നന്ദി പറഞ്ഞ് നടന്‍ ജയറാം. കേരള പോലീസിന് പുറമെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ജയറാം നന്ദി അറിയിക്കുന്നു. ചെന്നൈയില്‍ നിന്നും വരുന്ന വഴിക്ക് ആണ് മണ്ണിടിച്ചിലില്‍ ജയറാമും കുടുംബവും കുടുങ്ങിയത്. അവിടെ നിന്നും എത്തിയ ജയറാം ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന തിരക്കില്‍ ആണ്.

ജയറാം അംബാസിഡര്‍ ആയ രാംരാജ് രണ്ടു ലോറി നിറയെ വസ്ത്രങ്ങള്‍ അയ്ക്കുന്നുണ്ടെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജിസിഡിഎയില്‍ ഭക്ഷണം എല്ലാം തീര്‍ന്നിരിക്കുകയാണെന്നും കഴിയാവുന്നവര്‍ എന്തെങ്കിലും ഭക്ഷണം എത്തിക്കാന്‍ സഹായിക്കണമെന്നും ജയറാം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

pathram desk 1:
Leave a Comment