കൊച്ചി:കേരളമാകെ പ്രളയം കൊണ്ടുപിടിച്ച സമയത്തും ഫേസ്ബുക്കില്‍ മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് നടി ജിപ്സ ബീഗം. വീട്ടില്‍ വെള്ളം കയറി രക്ഷപെടാന്‍ വേണ്ടി ചരുവത്തില്‍ കയറിയ മല്ലിക സുകുമാരന്റെ വാര്‍ത്ത മെട്രോമാറ്റിനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് താഴെ കളിയാക്കുന്ന കമന്റുമായി എത്തിയവര്‍ക്കെതിരെയാണ് ജിപ്സ ആഞ്ഞടിച്ചിരിക്കുന്നത്.
മകന്റെ ലംബോര്‍ഗിനി എവിടെ എന്നും, അതില്‍ കയറി രക്ഷപെട്ടൂടെയെന്നും മറ്റും കമന്റുമായി ചിലര്‍ എത്തിയപ്പോള്‍, വളരെ മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരും ഉണ്ടായിരുന്നു. ഇതിനെതിരെ അതെ കമന്റ് ബോക്‌സില്‍ തന്നെയാണ് ജിപ്സ തന്റെ അഭിപ്രായവും രേഖപ്പെടുത്തിയത്.
ജിപ്സയുടെ കുറിപ്പ് വായിക്കാം…
‘അവര്‍ പ്രസവിച്ച 2 ആണ്‍മക്കളും ഭാര്യമാരും ചെറു കുട്ടികളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ആള്‍ക്കാര്‍ക്ക് ഉള്ള സാധനങ്ങള്‍ കെട്ടിപ്പെറുക്കി വിടുന്നത്.. അമ്മയേയും കൂട്ടി വല്ല അമേരിക്കയിലോ സിങ്കപ്പൂരിലോ സുഖവാസത്തിനായി പോയില്ല.. അധ്വാനിച്ച് കഷ്ടപ്പെട്ട പൈസ കൊടുത്ത് ലംബോര്‍ഗിനി വാങ്ങിയതിന് നക്കാപ്പിച്ച ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കഴിവേറികള്‍ക്കങ്ങട് തീരെ സഹിക്കുന്നില്ല.. തലക്ക് മീതേ വെള്ളം മുങ്ങി നിലയില്ലാകയത്തിലെന്ന പോലെ ജീവന്‍ കൈയ്യില്‍ പിടിച്ച് ഓടുമ്പോഴും കാലിനിടയില്‍ രമാലൃമ തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള്‍.’