ഇടുക്കിയില്‍നിന്നും ഒരു സെക്കന്‍ഡില്‍ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍; എറണാകുളം ഭീതിയില്‍

കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകി വിടുന്നത്. മുല്ലപ്പെരിയാറും തുറന്നതോടെ ഇടുക്കിയിലേക്ക് ജലം ഒഴുകിയെത്തുന്നത് കൂടിയ സാഹചര്യത്തിലാണ്. ഭൂതത്താന്‍കെട്ടിന് താഴെ കാലടി-മലയാറ്റൂര്‍ മുതല്‍ ആലുവ വരെയുള്ള തീരദേശമേഖല അപ്പാടെ വെള്ളപ്പൊക്കം കനക്കുമെന്നും സൂചന.

സമീപത്തെ ചെങ്ങല്‍തോട്ടില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ച 4 മുതല്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. ഉച്ചകഴിഞ്ഞ് 2 വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. ആലുവ മേഖലയിലെ വെള്ളപ്പൊക്കം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ രൂക്ഷമാവുമെന്നാണ് സൂചന. ഭൂതത്താന്‍കെട്ടില്‍ നിന്നും താഴേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ രാവിലെ മുതലുള്ള മഴമൂലം ഭൂതത്താന്‍കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നതോടെ രാത്രി 10 മണിയോടെ ഇവിടുത്തെ ജലനിരപ്പ് 32 മീറ്റര്‍ കടന്നു.പുലര്‍ച്ചെ മുല്ലപ്പെരിയാറും തുറന്നു.

മുല്ലപ്പെരിയാറില്‍ നിന്നും എത്തുന്ന വെള്ളം ഒഴുക്കിക്കളയാന്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇനിയും ഉയര്‍ത്തിയാല്‍ പെരിയാര്‍ തീരങ്ങളില്‍ വ്യാപകമായി വെള്ളമുയരുന്നതിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഇന്നലെ തീരദേശവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഭീതിയുടെ നിറവിലാണ് ഇക്കൂട്ടര്‍ നേരം വെളുപ്പിച്ചത്. പുലര്‍ച്ചെ മുതല്‍ താഴെ വെള്ളമൊഴുകിയെത്തുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ കനത്ത ഭീതിയിലാണ്. ഇടമലയാറിലെ ജല നിരപ്പ് 169.15 അടി ആണ്. തുറന്നിട്ടുള്ള 4 ഷട്ടറുകളും ഉയര്‍ത്തി. 2 ഷട്ടറുകള്‍ 2.5 മീറ്റര്‍ വീതവും മറ്റ് രണ്ട് ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 700 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്.

രാത്രി തോരാതെ പെയ്യുന്ന കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞാണ് ഒഴുകിയിരുന്നത്. ഇതിന് പുറമേ വൈകിട്ടോടെ ഇടമലയാറില്‍ നിന്നും കൂടുതല്‍ വെള്ളമൊഴുക്കിത്തുടങ്ങി. രാത്രി 10 മണിയോടടുത്ത് ഇവിടുത്തെ 4 ഷട്ടറുകളില്‍ 2 എണ്ണം 2 മീറ്റര്‍ വീതവും മറ്റ് രണ്ടെണ്ണം ഓരോ മീറ്റര് വീതവും ഉയര്‍ത്തി. ഇതുമൂലം സെക്കന്റില്‍ 60 ഘനമീറ്റര്‍ വെള്ളം വീതമാണ് ഭൂതത്താന്‍കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്.തമിഴ്നാടിന്റെ നീരാര്‍ അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് സംഭരണിയിലേക്ക് അധിക ജലപ്രവാഹ മുണ്ടായതാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ കാണമെന്നാണ് വൈദ്യൂത വകുപ്പധികൃതരില്‍ നിന്നും ലഭിച്ച വിവരം. രാത്രി 10 മണിയോടൈ ജല നിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് നേര്യമംഗലത്തും ആവോലിച്ചാലിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. രാത്രി തന്നെ കോതമംഗലത്ത് നഗര മധ്യത്തിലെ ജവഹര്‍ കോളനി വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ മുതല്‍ ഇവിടുത്തെ താമസക്കാരെ ടൗണ്‍ യു പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു.

pathram:
Leave a Comment