ജനം ഒറ്റക്കെട്ടായി നിന്ന് ജനജീവിതം ഗതിയില്‍ എത്തിക്കണം; പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കണമെന്ന അപേക്ഷയുമായി വിനായകന്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാണമെന്ന അപേക്ഷയുമായി നടന്‍ വിനായകന്‍. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടറങ്ങണമെന്നും വിനായകന്‍ അഭ്യര്‍ഥിച്ചു. മഴയുടെ രൂക്ഷത കുറഞ്ഞെങ്കിലും സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം തുടരുന്നു. 60,622 പേര്‍ വിവിധ ദുരിതാശ്വാസ ക്യാംപുകളിലാണ്. നൂറുകണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 33 പേരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിനായകന്റെ അഭ്യര്‍ഥന.

‘നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ ജീവന്‍ നഷ്ടപ്പെട്ടു. കുറേ അധികം ആളുകളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനി നമുക്ക് ചെയ്യാനുള്ളത് ജനം ഒറ്റക്കെട്ടായി ജന ജീവിതം സാധാരണ ഗതിയില്‍ എത്തിക്കുക എന്നുള്ളതാണ്. അതിനാല്‍ എന്റെ അപേക്ഷയാണ് നമുക്ക് ആവും വിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യുക’ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിനായകന്‍ അഭ്യര്‍ഥിച്ചു.

SHARE