‘ഒരു ഐസ്‌ക്രീം ലവ്വ് സ്‌റ്റോറി’ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം തുറന്ന് കാണിച്ച് സുപ്രിയ

നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. എന്നാല്‍ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചുരക്കമാണ്. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് അമ്മ സുപ്രിയ. ഐസ്‌ക്രീം ലവ്, അല്ലി ലവ്സ് ഐസ്‌ക്രീം എന്നീ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. ഐസ്‌ക്രീമിലേക്ക് നോക്കിയിരിക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പതിവു പോലെ ഇത്തവണയും അല്ലി മുഖം തിരിച്ചാണ് നില്‍ക്കുന്നത്.

അടുത്തിടെ ഫാദേഴ്സ് ഡേയ്ക്ക് പൃഥ്വിയ്ക്കൊപ്പം നിന്നു പ്രാര്‍ത്ഥിക്കുന്ന അല്ലിമോളുടെ ചിത്രവും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിലും അലംകൃതയുടെ മുഖം പകുതിയേ കാണുന്നുള്ളൂ.

മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും മകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. അല്ലി മോളുടെ പിറന്നാള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം തുടങ്ങിയ വിശേഷങ്ങളൊക്കെ ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്.

ആദ്യമായി പൃഥ്വിരാജ് മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അല്ലിയുടെ പിറന്നാള്‍ ദിവസമായിരുന്നു. ‘നീ വളരുന്നത് കാണുന്നതാണ് നിന്റെ ദാദയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷം. തൊടുന്ന ജീവിതങ്ങളേയും ഈ ലോകത്തിനെയും തന്നെ ദീപ്തമാക്കാന്‍ സാധിക്കട്ടെ നിനക്ക്…’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

pathram desk 1:
Related Post
Leave a Comment