എന്റെ പ്രശ്‌നങ്ങള്‍ മറ്റൊരാള്‍ പറയുന്നത് എനിക്ക് താല്‍പര്യമില്ല; അപ്പാനി ശരത്തിനെതിരെ ടിറ്റോ വില്‍സണ്‍

അപ്പാനി ശരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതായി പോയെന്ന് ടിറ്റോ വില്‍സണ്‍. പറയുന്നത്. മറഡോണയില്‍ മികച്ച അഭിനയം കാഴ്ചവെച്ച ടിറ്റോയെ അഭിനന്ദിച്ച് കൊണ്ട അപ്പാനി ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിന്നു. ടിറ്റോയും താനും ഒരുമിച്ച് പട്ടിണി പങ്കുവെച്ചവരായതിനാല്‍ കൂടുതല്‍ അഭിമാനം തോന്നുന്നെന്നാണ് ശരത് കുമാര്‍ പറഞ്ഞത്. ഇപ്പോഴിതാ അപ്പാനിയുടെ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ടിറ്റോ.

‘അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വീട്ടുകാര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്നങ്ങള്‍ വേറെ ഒരാള്‍ പറയുന്നത് താല്‍പര്യമില്ല. പല കാര്യങ്ങളും ഞാന്‍ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങള്‍ എഴുതിയാല്‍ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവര്‍ ആയിപ്പോകില്ലേ.

കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കും. കൂടെ നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ചാല്‍ മോശം തന്നെയാണ്. അവന്‍ എന്നെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ. ‘ മനോരമയുമായുള്ള അഭിമുഖത്തില്‍ ടിറ്റോ പറഞ്ഞു.

pathram desk 1:
Leave a Comment