സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.

ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മിയാ ഖലീഫയെ മാറ്റി സണ്ണി ലിയോണിനെ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ ചിത്രത്തിനായി സംഗീതം ഒരുക്കുന്നതും ഷാന്‍ റഹ്മാനാണ്.

കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് ലഭിച്ച ആരാധക പിന്തുണ വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ആരാധക സ്നേഹം തന്നെ അമ്പരപ്പിച്ചെന്ന് താരം പിന്നീട് പറയുകയും ചെയ്തു. സണ്ണി ലിയോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കും വന്‍ പിന്തുണയാണ് കേരളത്തിലെ ആരാധകര്‍ നല്‍കാറുള്ളത്. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ‘വീരമാദേവി’ എന്ന ചിത്രം മലയാളത്തിലേക്കും ഉടന്‍ മൊഴിമാറ്റി എത്തും.

സിനിമയില്‍ സണ്ണി ലിയോണിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ചങ്ക്സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ സണ്ണി എത്തുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു.

pathram desk 1:
Related Post
Leave a Comment