ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും ‘നയന്‍’ എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറച്ചു.

”ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം കിട്ടുമ്പോള്‍…’, ലാലേട്ടന്‍, ഫാസില്‍ അങ്കിള്‍, ലൂസിഫര്‍ എന്നും ഹാഷ് ടാഗ് ചേര്‍ത്താണ് സുപ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സിനിമയിലെ അഭിനേതാക്കളായ മോഹന്‍ലാല്‍, ഫാസില്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള ‘ലൂസിഫര്‍’ അണിയറപ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

pathram desk 2:
Leave a Comment