ഉയരുന്നത് മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രം, ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യു ടി തോമസ്. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ചുമാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉയരുന്നത്. പതിനേഴു മണിക്കൂറില്‍ 0.44 അടി വെള്ളം മാത്രമാണ് ഉയര്‍ന്നത്. അതുകൊണ്ടുതന്നെ ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല- മാത്യു ടി തോമസ് വിശദീകരിച്ചു.

ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടേണ്ടി വന്നാലുള്ള സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ഇതിനായി എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല- മന്ത്രി അറിയിച്ചു.

ഒറ്റയടിക്ക് ഡാം ഷട്ടറുകള്‍ തുറക്കില്ലെന്നും ട്രയല്‍ റണ്ണിന്റെ കാര്യത്തില്‍ വൈകിട്ട് തീരുമാനമെടുക്കുമെന്നും വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment