ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി, ഡ്രൈവറുടെ മൊഴി പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയതായി ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി.

2014 മെയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും അന്വേഷണ സംഘത്തിനു മുന്‍പാകെ ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്റെ മൊഴിയും സംഘം രേഖപ്പെടുത്തി.

ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി സി.എം.ഐ വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച സിസ്റ്ററുടെ മൊഴി പൊലിസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സിസ്റ്റര്‍ അനുപമയുടെ മൊഴിയാണ് പൊലിസ് രേഖപ്പെടുത്തിയത്. വൈദികനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതിയും പൊലിസ് തേടും. വൈദികന്‍ അനുപമയുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ ശബ്ദരേഖ നേരത്തെ പുറത്തു വന്നിരുന്നു.

pathram desk 2:
Related Post
Leave a Comment