വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ദേശീയ വനിതാ കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ കൂടി വരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി.

പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്കെതിരായ പീഡനക്കേസുകളില്‍ പൊലീസിന്റെ അന്വേഷണത്തിന് വേഗം പോരെന്നും രേഖ ശര്‍മ്മ പറഞ്ഞു.

സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണം. കുമ്പസാരം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്ക്മെയിലിംഗിന് ഇരകളാകുന്നു.

pathram desk 1:
Leave a Comment