കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ മോട്ടോര്‍ വാഹന വകുപ്പ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പുതിയ ദൃശ്യങ്ങളുമായി പോലീസ്

കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്.

സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. കോട്ടയം കുമളി റോഡില്‍ നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അശ്രദ്ധമായി റോഡിലേക്കു കയറിയ ഓട്ടോ റിക്ഷയില്‍ ഇടിക്കാതിരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞത്.

റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ ബസിന്റെ ദൃശ്യം ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.സംഭവം നടക്കുമ്പോള്‍ ബസ് മറിഞ്ഞതിനു സമീപത്തുകൂടി മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനം കടന്നുപോകുന്നത് വീഡിയോയില്‍ ദൃശ്യമാണ്.

ആദ്യം പുറത്തുവന്ന വീഡിയോയില്‍ വാഹനം നിര്‍ത്താതെ കടന്നുപോകുന്നതാണ് കാണുന്നത്. വാഹനാപകടം കണ്ടിട്ടും തിരുഞ്ഞ് നോക്കാത്ത മോട്ടോര്‍ വാഹനവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി വാര്‍ത്തകളും പുറത്തുവന്നിരുന്നു.

pathram desk 1:
Leave a Comment