വിമാനത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ തിരുകിയ നിലയില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റെ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന.

പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പേപ്പര്‍ തിരുകിയതാവാം എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

pathram desk 1:
Leave a Comment