‘എത്രയും വേഗം തിരിച്ചുവരൂ’, നിങ്ങള്‍ രണ്ടുപേരും എത്തിയതില്‍ എനിക്ക് സന്തോഷമെന്ന് മഞ്ജരി

കൊച്ചി:ദിലീപിനെയും ഭാര്യ കാവ്യ മാധവനെയും നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി. ഇന്‍സ്റ്റഗ്രാമില്‍ ഇരുവര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് മഞ്ജരി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ദിലീപും കാവ്യയും മുംബൈയിലെത്തിയാണ് മഞ്ജരിയെ കണ്ടത്. അതേസമയം, എന്നാണ് ദിലീപും കാവ്യയും മുംബൈയില്‍ എത്തിയതെന്ന് വ്യക്തമല്ല.

”വളരെ കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. മുംബൈയില്‍ നിങ്ങള്‍ രണ്ടുപേരും എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. എത്രയും വേഗം തിരിച്ചു വരൂ”, ഇതായിരുന്നു മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മഞ്ജരിയുടെ ഫോട്ടോ ഇതിനോടകം തന്നെ ദിലീപ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അതിനിടെ, ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനമായി. ജൂലൈ 19 നാണ് യോഗം.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അടിന്തര യോഗത്തിന് ആവശ്യപ്പെട്ടു കൊണ്ട് അമ്മയ്ക്ക് കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരാന്‍ തീരുമാനമായതെന്നാണ് വിവരം.

SHARE