സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍!!! ചിത്രത്തിന്റെ ബജറ്റ് നൂറു കോടി!!!

സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍. അതേസമയം സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു.

ബോളിവുഡ് നടന്‍ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. അയന്‍, കോ, മാട്രാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത് നാല് ഗെറ്റപ്പുകളിലാണ്. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നതെന്ന് സൂചനയുണ്ട്.

സിനിമയുടെ ബജറ്റ് നൂറു കോടിയാണ്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെ.വി. ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ. വി. എ. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍, അജോയ് വര്‍മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.

pathram desk 1:
Related Post
Leave a Comment