മകന്‍ അച്ഛനെ അടിച്ചു കൊന്നതിന്റെ കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

കാണ്‍പൂര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു. കാണ്‍പൂര്‍ ഫത്പൂര്‍ ജില്ലയിലെ കുല്‍ക്കെദാ ഗ്രാമത്തിലാണ് സംഭവം. ആനന്ത് കിഷോര്‍ തിവാരി എന്ന 19 കാരനാണ് പിതാവായ കൃഷ്ണ കുമാറിനെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ആനന്ത് പിതാവ് കൃഷ്ണ കുമാറിനോട് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം അവശ്യപ്പെട്ടു. എന്നാല്‍ തരാനാവില്ലെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ആനന്ദ് സമീപത്തിരുന്ന തൂമ്പയെടുത്ത് പിതാവിന്റെ തലയക്കടിക്കുകയായിരുന്നു. കൃഷ്ണ കുമാറിനെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പണം നല്‍കാത്തതിനെച്ചൊല്ലി, ആനന്തും പിതാവുമായി ഇടക്കിടെ വഴക്കുണ്ടാകുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ചാന്ദ്പൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

SHARE