പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് മടങ്ങുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സുബ്രമണ്യം അറിയിച്ചു.

കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ് സുബ്രമണ്യം രാജിവെച്ചത്. കുടുംബപരമായ കാരണങ്ങള്‍ കൊണ്ട് യുഎസിലേക്ക് മടങ്ങി പോകണമെന്നും അതിനാല്‍ തന്നെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത്‌നിന്ന് ഒഴിവാക്കി തരണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ 2014 ഒക്ടോബര്‍ മാസത്തിലാണ് അരവിന്ദിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനമെങ്കിലും അദ്ദേഹത്തിന് നിയമനം നീട്ടി നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular