ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്; ടൈറ്റില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതും അശ്ലീലവും;

ഷക്കീലയുടെ പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരെ സെന്‍സര്‍ബോര്‍ഡ്. ഇത്തവണ സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പേരാണ് പ്രശ്നം. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.

പക്ഷേ ഷക്കീല ചിത്രമായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ഈ ടൈറ്റില്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കാത്തതെന്ന ആരോപണവുമായി ഷക്കീല രംഗത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥയറിയാതെയാണ് സെന്‍സര്‍ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഷക്കീല ചിത്രമായതിനാലാണോ ഇത്തരമൊരു നടപടിയെടുത്തത്. സെന്‍സര്‍ബോര്‍ഡിന്റെ നിലപാട് പരിശോധിക്കണം. നടി ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രകഥാപാത്രമായി വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്. സായി റാം ദസരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാഘവ എം ഗണേഷ് ആണ്.

pathram desk 1:
Related Post
Leave a Comment