കാമുകനുമായി പിണങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിനി ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്ന് 18കാരി ഫേസ്ബുക്ക് ലൈവില്‍ എത്തിയ ശേഷം ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പാരാഗനാസ് ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശനിയാഴ്ച സുഹൃത്തിനെ കണ്ട് വന്നതിന് ശേഷം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വിത്യാസമുണ്ടായിരുന്നുവെന്ന് അധികമാരോടും സംസാരിച്ചിരുന്നില്ലെന്നും അമ്മ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ എട്ടു മണിയായിട്ടും കുട്ടി എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് വിളിക്കാനെത്തിയ അമ്മ കണ്ടത് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്ക് ലൈവില്‍ വീഡിയോ ഇട്ടതിന് ശേഷമാണ് ആത്മഹത്യയെന്ന് മനസ്സിലായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

പുലര്‍ച്ചെ 1.30വരെ കുട്ടിയുടെ മുറിയില്‍ വെളിച്ചം കണ്ടിരുന്നതായി ബന്ധു അറിയിച്ചു. തലേന്ന് അര്‍ദ്ധരാത്രി വരെ കുട്ടി ആണ്‍സുഹൃത്തുമായി ചാറ്റ് ചെയ്തിരുന്നു. ഇരുവരും തര്‍ക്കത്തിലായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ജോലിചെയ്യുകയാണ് കുട്ടിയുടെ അമ്മ. ഇവര്‍ രാവിലെ 6.30ന് തന്നെ ജോലിക്കു പോകും. അച്ഛനും സഹോദരനും ജോലിയുണ്ടായിരുന്ന സമയത്താണ് പെണ്‍കുട്ടി കടുംകൈ ചെയ്തത്.

SHARE