മഹാനടിയിലെ വെട്ടിമാറ്റിയ രംഗം പുറത്ത്… ( വീഡിയോ കാണാം…)

തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായ സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയിലെ വെട്ടിമാറ്റിയ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിട്ടത്. ചിത്രവും അതിലെ താരങ്ങളും വളരെയധികം നിരൂപക പ്രശംസ നേടുകയും ചെയ്തു. സാവിത്രിയായി കീര്‍ത്തി ചിത്രത്തില്‍ ജീവിക്കുകയായിരുന്നുവെന്ന് അഭിപ്രായമുയര്‍ന്നു. ദുല്‍ഖര്‍ ആകട്ടെ ആദ്യ തെലുങ്ക് ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് നേടിയെടുത്തത്.
സിനിമ പോലെ തന്നെ നാടകീയത നിറഞ്ഞതായിരുന്നു സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകര്‍ച്ചയുമെല്ലാം. സമയദൈര്‍ഘ്യം മൂലം മഹാനടിയിലെ പല രംഗങ്ങളും ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിരുന്നു. അത്തരമൊരു രംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനിക്ക് പുഷ്പവല്ലി എന്ന മറ്റൊരു കാമുകി ഉണ്ടായിരുന്നു.

SHARE