ധര്‍മ്മജന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം!!! പക്ഷെ ധര്‍മ്മജന് ഇക്കാര്യം അറിയില്ല; വെളിപ്പെടുത്തലുമായി പിഷാരടി

രമേഷ് പിഷാരടിയും ധര്‍മജനും ചേര്‍ന്നാല്‍ പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കമാകും. ഇരുവരും ഒന്നിച്ചവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ വന്‍ ഹിറ്റുകളാണ്. ചാനല്‍ അവാര്‍ഡ് നിശകളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ധര്‍മജനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ അവന്റെ ഇഷ്ടത്തിനായിരിക്കും കഥയുണ്ടാക്കുക. അവന്റെ ഡേറ്റ് കിട്ടണമെങ്കില്‍ അല്‍പം വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരും. ധര്‍മജനെ നായകനാക്കി സിനിമ ഒരുക്കുന്നതായി എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. നടി ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. അത് അനൗണ്‍സ് ചെയ്യാറായിട്ടില്ല. പുറത്ത് ആരോടും പറയരുതെന്ന് നിര്‍ദേശം ഉണ്ട്. നായിക ബോളിവുഡില്‍ നിന്നാണ്. ധര്‍മജന് ആരാണെന്ന് അറിയില്ല. രമേഷ് പിഷാരടി പറഞ്ഞു.

pathram desk 1:
Leave a Comment