ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കും; മുന്നണി പ്രവേശം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കെ.എം മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയാണ് തീരുമാനത്തിന് കാരണം. കേരള കോണ്‍ഗ്രസ് മുന്നണി ബന്ധം വിച്ചേദിച്ച ശേഷം ആദ്യമായാണ് കെ.എം.മാണിയെ കാണാന്‍ യു ഡി എഫ് നേതാക്കള്‍ കൂട്ടമായി പാലായിലെത്തിയത്.

ഉമ്മന്‍ചാണ്ടി, എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ സ്നേഹപൂര്‍വം എതിരേറ്റ കെ.എം.മാണി രമേശ് ചെന്നിത്തലയോടുള്ള നീരസം പ്രകടമാക്കി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെ പിന്തുണക്കപ്പുറം കെ.എം.മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിലേക്ക് മടങ്ങണമെന്നായിരുന്നു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്.

pathram desk 1:
Leave a Comment