ഇനിയും എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാര്‍: ഇന്നസെന്റ് പറയുന്നു..!

ഇനി എത്ര നാള്‍ സിനിമയില്‍ ഉണ്ടാവും എന്നറിയാന്‍ ജ്യോത്സ്യന്‍മാരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനി എത്രനാളുണ്ടാവും സിനിമയില്‍ എന്നാണു പലര്‍ക്കും അറിയേണ്ടത്. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍ കൈ നീട്ടും. ഭിക്ഷ ചോദിക്കുകയാണെന്നു തോന്നും കൈ നീട്ടുന്നതു കണ്ടാല്‍. അത് കൈരേഖ നോക്കിത്തരാന്‍ വേണ്ടി കൈ നീട്ടുന്നതാണെന്ന് ഇന്നസന്റ് പറഞ്ഞു.
കസേരയോടു താല്‍പര്യം കൂടിയാല്‍ മനഃസമാധാനം കുറയും. ‘അമ്മ’യുടെ അധികാര സ്ഥാനങ്ങളില്‍ നിന്ന് ഒഴിയണം എന്നു വിചാരിക്കുന്നത് അതുകൊണ്ടാണ്. അഞ്ചാം ക്ലാസില്‍ മൂന്നു തവണ പഠിച്ച ആളാണ് താന്‍. ഇന്ന് അഞ്ചാം ക്ലാസില്‍ താന്‍ എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണ് ഇന്നസന്റ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular