ചാക്കോച്ചന്‍ അള്ള് രാമേന്ദ്രനാകുന്നു, പോസ്റ്റര്‍ എത്തി

കൊച്ചി: വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിലഹരിയാണ്.

അരികില്‍ ഒരാള്‍ , ചന്ദ്രേട്ടന്‍ എവിടെയാ , കലി , വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ആഷിക് ഉസ്മാന്റെ പുതിയ ചിത്രമാണ് അള്ള് രാമേന്ദ്രന്‍.

ചിത്രത്തില്‍ ചാക്കോച്ചന്റെ കൂടെ കൃഷ്ണ ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്.

Similar Articles

Comments

Advertismentspot_img

Most Popular